Latest News

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി 'മോഡേണ'; ഡിസംബറോടെ 2 കോടി വാക്‌സിന്‍ തയ്യാറാവും

മോഡേണ വാക്‌സിനില്‍ മെസ്സന്‍ജര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്ന ജനിതക വസ്തു അടങ്ങിയിട്ടുണ്ട്. ഇത് വൈറസിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി മോഡേണ; ഡിസംബറോടെ 2 കോടി വാക്‌സിന്‍ തയ്യാറാവും
X

ലണ്ടന്‍: ഈ വര്‍ഷം അവസാനത്തോടെ 2 കോടി വാക്‌സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുമായി യുകെ ആസ്ഥാനമായ മരുന്നു നിര്‍മാണ കമ്പനി മോഡേണ. വാക്‌സിന്‍ വിതരണത്തിനായി ഇതിനകം 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ സ്റ്റീഫന്‍ ബാന്‍സെല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വാക്‌സിന്‍ വിതരണത്തിന് യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പുവെച്ചു. ലോകാരോഗ്യ സംഘടനയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് മോഡേണ, എംആര്‍എന്‍എ 1273 എന്ന കൊവിഡ് വാക്്‌സിന്‍ വികസിപ്പിച്ചെടുത്തത്. മോഡേണ വാക്‌സിനില്‍ മെസ്സന്‍ജര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്ന ജനിതക വസ്തു അടങ്ങിയിട്ടുണ്ട്. ഇത് വൈറസിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 30,000 പേര്‍ പങ്കെടുക്കുന്ന അവസാനഘട്ട ട്രയലിനായി കഴിഞ്ഞയാഴ്ച എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയിരുന്നു. അതുവരെ 25,650 ല്‍ അധികം പേര്‍ക്ക് കമ്പനിയുടെ രണ്ട് ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 2020 അവസാനത്തോടെ 2 കോടി ഡോസും 2021 അവസാനത്തോടെ 50 കോടി മുതല്‍ 100 കോടി വരെ കോവിഡ് വാക്‌സിനും നിര്‍മ്മിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നെന്നും കമ്പനി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it