- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കളിയാക്കി;പ്രതിഷേധവുമായി നെറ്റ്ഫ്‌ലിക്‌സ് ജീവനക്കാര്‍
സ്ത്രീ-പുരുഷ ലിംഗ നിര്‍ണ്ണയത്തിന് സാധിക്കാത്ത മൂന്നാം ലിംഗമെന്ന് വിശേഷിപ്പിക്കാവുന്ന ദുര്‍ബല സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഇകഴ്ത്തുന്നതുമായ ഉള്ളടക്കം ഞങ്ങളെ കാണിക്കേണ്ടതില്ല എന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്.
ലോസ്ഏഞ്ച സ്: ട്രാന്‍സ് ജെറ്ററുകളെ അധിക്ഷേപിച്ച് സ്റ്റാന്റ് അപ്പ് കോമഡി ഷോ അപ്പ്‌ലോഡ് ചെയ്യാനുള്ള നെറ്റ് ഫ്‌ലിക്‌സിന്‌റെ നീക്കത്തിനെതിരേ ജീവനക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.ഇന്റര്‍നെറ്റ് ലോകത്തെ സ്ട്രീമിങ്ങ് രംഗത്തെ വമ്പന്‍ സ്രാവായ നെറ്റ്ഫ്‌ലിക്‌സിനെതിരെ സ്വന്തം ജീവനക്കാര്‍തന്നെ പ്രതിഷേധം സംഘടിപ്പിച്ചത് പാശ്ചാത്യ ലോകത്ത് കൗതുകമായി. നെറ്റ് ഫ്‌ലികിസിലെ ഒരു സ്റ്റാന്റ് അപ്പ് കോമഡിയില്‍ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പ്രതിഷേധ റാലി നടത്തിയത്. ഹാസ്യ നടനായ ഡേവ് ചാപ്പലിന്റെ വിവാദമായ പുതിയ കോമഡി സ്‌പെഷ്യല്‍ ' ദി ക്ലോസര്‍ ' റിലീസ് ചെയ്യാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പരിപാടിയില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനെതിരെ ചാപ്പല്‍ വൃത്തിയില്ലാത്ത പരാമര്‍ശങ്ങളുന്നയിച്ചിരുന്നു. ഇതിനെതിരെ 'ടീം ട്രാന്‍സ്' എന്ന് ഒരു പറ്റം ജീവനക്കാരാണ് ലോസ് ഏഞ്ചല്‍സിലെ നെറ്റ്ഫ്‌ലിക്‌സിന്റെ 13 നിലകളുള്ള സണ്‍സെറ്റ് ബൊളിവാര്‍ഡ് ഓഫിസിന് മുമ്പില്‍ റാലി നടത്തിയത്. ജീവനക്കാര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും ട്രാന്‍സ് ജെന്ററുകളും റാലിയില്‍ പങ്കെടുത്തു.
സ്ത്രീ-പുരുഷ ലിംഗ നിര്‍ണ്ണയത്തിന് സാധിക്കാത്ത മൂന്നാം ലിംഗമെന്ന് വിശേഷിപ്പിക്കാവുന്ന ദുര്‍ബല സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഇകഴ്ത്തുന്നതുമായ ഉള്ളടക്കം ഞങ്ങളെ കാണിക്കേണ്ടതില്ല എന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. പകരം, നെറ്റ്ഫ്‌ലിക്‌സ് നേതൃത്വം ധാര്‍മ്മികത വിനോദമായി കരുതുമ്പോള്‍ അതിനെ സാമൂഹിക പരിസ്ഥിതിയില്‍ നിന്നു കൂടി നോക്കി കാണണമെന്ന് പ്രമുഖ അമേരിക്കന്‍ ആക്റ്റിവിസ്റ്റും പരിപാടിയുടെ സംഘാടകനുമായ ആഷ്‌ലി മേരി പ്രെസ്റ്റണ്‍ ആവശ്യപ്പെട്ടു.
'നെറ്റ്ഫ്‌ലിക്‌സ് പോലുള്ള കമ്പനികള്‍ ഞങ്ങളുടെ ജീവനക്കാര്‍ക്ക് ചെവികൊടുക്കാത്ത, സ്വന്തം അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാകാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന കമ്പനികളാണെങ്കില്‍ അത് അംഗീകരിക്കാനാവില്ല.' ആഷ്‌ലി മേരി പ്രെസ്റ്റണ്‍ പറഞ്ഞു. ഫേസ്ബുക്ക് ഗൂഗിള്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ കുത്തകകളുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ സിലിക്കണ്‍ വാലിയില്‍ ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ പതിവാണെങ്കിലും നെറ്റ്ഫ്‌ലിക്‌സിനെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമാണ്. ദക്ഷിണ കൊറിയന്‍ ത്രില്ലറായ സ്‌ക്വഡ് ഗെയിമിന്റെ ആഗോള ജനപ്രീതിയില്‍ പുതിയ റെക്കോഡുകള്‍ ഉണ്ടാകുമ്പോഴും ചാപ്പലിന്റെ സ്റ്റാന്‍ഡ് അപ്പ് ഷോയായ 'ദി ക്ലോസര്‍' സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കിടയിലുണ്ടായ അസംതൃപ്തി കൈകാര്യം ചെയ്യുന്നതില്‍ നെറ്റ്ഫ്‌ലിക്‌സിനും വീഴ്ച പറ്റിയിരുന്നു. ഇതാണ് ട്രാന്‍സ്‌ജെന്ററുകളെ അപകീര്‍ത്തിപ്പെടുത്തി എന്നു കാണിച്ച് തെരുവിലിറങ്ഹന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത്.ഇതിന് മുമ്പും നെറ്റ്ഫ്‌ലിക്‌സില്‍ ഉള്ളടക്കത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്. 'സ്‌ക്രീനിലെ ഉള്ളടക്കം യഥാര്‍ത്ഥ ലോകത്തിന് പ്രയാസമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.'എന്നാണ് നെറ്റ്ഫ്‌ലിക്‌സ് ചീഫ് കണ്ടന്റ് ഓഫീസര്‍ ടെഡ് സരണ്ടോസ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
മലയാളത്തിലെ കോമഡി സ്‌കിറ്റുകളിലെ ലിംഗ/വര്‍ണ്ണ വിരുദ്ധവും ആക്ഷേപകരവുമായ പരാമാര്‍ശങ്ങളുടെ പേരില്‍ അടുത്തകാലത്തായി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ചില ട്രോളുകളിലും മറ്റും മനുഷ്യത്വവിരുദ്ധമായ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടതൊഴിച്ചാല്‍ കാര്യമായ ചര്‍ച്ചയൊന്നും കേരളത്തില്‍ ഇതുസംബന്ദിച്ച് നടന്നിട്ടില്ല. കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ പ്രദര്‍ശിപ്പിച്ചതായി ചെയ്തതായി ആരോപിക്കപ്പെട്ട 'കുട്ടീസ്'. കൗമാരക്കാരുടെ ആത്മഹത്യയെ കുറിച്ച് പറയുന്ന '13 കാരണങ്ങള്‍,' എന്നിവ ഉദാഹരണങ്ങളാണ്. ഈ സീരീസ് കൗമാര ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായതായും ആരോപണമുയര്‍ന്നിരുന്നു. കമ്പനി മീറ്റിംഗുകളില്‍ വംശീയ പദപ്രയോഗം ഉപയോഗിച്ചതിന് നെറ്റ്ഫ്‌ലിക്‌സിന്റഎ മുന്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് കമ്പനിയില്‍ നിന്നും പുറത്തായതിന് ശേഷമാണ് ഇപ്പോള്‍ ഈ വംശീയ വിവാദം നെറ്റ്ഫ്‌ലിക്‌സില്‍ ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2018 ല്‍ നെറ്റഫ്‌ലിക്‌സ് ആരംഭിക്കുമ്പോള്‍ 'ഇവിടെ ഒരു വീട് ഉണ്ടെന്ന് ജീവനക്കാര്‍ക്ക് തോന്നുന്ന ഒരു ജോലിസ്ഥലവും സാഹചര്യവും സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. അതേ കമ്പനിയിലെ ജീവനക്കാരാണ് ഇന്ന് ട്രാന്‍സ് വിഭാഗങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ ഷോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മുന്നില്‍ സമരം നടത്തുന്നതും.'ഇന്നത്തെ ഏറ്റവും ജനപ്രിയമായ സ്റ്റാന്‍ഡ്അപ്പ് ഹാസ്യനടന്മാരില്‍ ഒരാളാണ് ചാപ്പല്‍, ഞങ്ങള്‍ക്ക് അദ്ദേഹവുമായി ദീര്‍ഘകാലമായുള്ള കരാറുണ്ട്,' എന്നാണ് കമ്പനി ഷോയെസംബന്ധിച്ച് പറയുന്നത്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സ്റ്റാന്റ് അപ്പ് കോമഡിയില്‍ ചാപ്പലില്‍ സ്‌പെഷ്യല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെയും എല്‍ജിബിടി+ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളെയും നിരന്തരം പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് ആക്ഷേപം. ജനനസമയത്ത് ഒരു വ്യക്തിയുടെ ലൈംഗികത നിയുക്തമാണെന്നും അത് മാറ്റാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലൂന്നിയായിരുന്നു ചാപ്പലിന്റെ നിലപാടുകളത്രയും. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു. ഹാസ്യനടന്‍ ഹന്നാ ഗാഡ്‌സ്ബി നെറ്റ്ഫ്‌ലിക്‌സിനെ 'അധാര്‍മ്മിക അല്‍ഗോരിതം കള്‍ട്ട്' എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 44 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടതെന്ന കണക്കുകളും ഈ വിവാദത്തിനിടെ പുറത്ത് വന്നു. 2013 ല്‍ കണക്കെടുപ്പ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൊല്ലപ്പെട്ടതും കഴിഞ്ഞ വര്‍ഷമാണ്. ഈ കണക്കുകള്‍ കൂടി നെറ്റ്ഫ്‌ലിക്‌സ് കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ ട്രാന്‍സ് ജെന്‌റേവ്‌സിനെ ലൈഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ഉപാധിമാത്രമായി കണ്ടിരുന്ന ചിന്താഗതിയില്‍ നിന്ന് യൂറോപ്പും ലോക രാജ്യങ്ങളും ഏറെ മാറിയിട്ടുണ്ട്. അവരെ മൂന്നാമതൊരു ലിംഗമായി പരിഗമിക്കുന്ന നിയമ നിര്‍മ്മാണം പലരാജ്യങ്ങളിലും നടന്ന് കഴിഞ്ഞു. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ വൈകല്ല്യമായി കണ്ട് പ്രത്യേകം പരിഗണിക്കേണ്ട വിഭാഗം എന്ന നിലയ്ക്ക് അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളിലടക്കം സംവരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്ററുകളുടെ മനോ നിലയെ പരിഗണിക്കാത്തെ കളിയാക്കുന്ന പ്രവണതയ്‌ക്കെതിരേ നിയമ നിര്‍മ്മാണം വേണമെനന് കേരളത്തില്‍ ഈയിടെ അവര്‍ നടത്തിയ പരിപാടികളില്‍ ആവശ്യമുന്നയിക്കപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















