Latest News

ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ട മൊബൈല്‍ മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി

ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ട മൊബൈല്‍ മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി
X

അരീക്കോട്: ഗോവയില്‍ ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരീക്കോട് പോലിസ് കണ്ടെടുത്തു. പൂവത്തിക്കല്‍ പാവണ്ണ കൂട്ടകടവത്ത് റാഷിദിന്റെ മൊബൈലാണ് നഷ്ടമായത്. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീണ്ടെടുക്കാന്‍ കഴിയായതോടെ അരീക്കോട് പോലിസില്‍ പരാതിപ്പെടുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ലൈജുമോന്റെ നേതൃത്വത്തിലാണ് സൈബര്‍ സെല്ല് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മൊബൈല്‍ മധ്യപ്രദേശില്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധ്യപ്രദേശ് പോലിസുമായി ബന്ധപ്പെട്ട് മൊബൈല്‍ വീണ്ടെടുത്ത് കൊറിയര്‍ വഴി അരീക്കോട് പോലിസ് അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍ മൊബൈല്‍ ഉടമയായ റാഷിദിന്ന് ഫോണ്‍ കൈമാറി.

Next Story

RELATED STORIES

Share it