- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക എംഎല്‍എ, എന്‍എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്
പൊട്ടിത്തെറിച്ചത് ബോംബ് ആണോ ശക്തിയുളള പടക്കമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എന്‍ എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്. ശാന്തിനഗറില്‍ ഹാരിസ് പങ്കെടുത്ത സാംസ്‌കാരിക പരിപാടിക്കിടെയാണ് അജ്ഞാതമായ വസ്തു പൊട്ടിത്തെറിച്ച് എംഎല്‍എക്ക് പരിക്കേറ്റത്. ഹാരിസിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകീട്ട് എട്ടരയ്ക്കാണ് സംഭവം.
എംജിആര്‍ന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിനഗറില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ എംഎല്‍എ കസേരയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലിനു സമീപത്തുവച്ചാണ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വസ്തു പൊട്ടിത്തെറിച്ചത്.
അശോക് നഗര്‍, വിവേക് നഗര്‍ സ്‌റ്റേഷനുകളിലെ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ബോംബ് ആണോ ശക്തിയുളള പടക്കമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
എംഎല്‍എയ്‌ക്കെതിരേ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് മകന്‍ മുഹമ്മദ് ആരോപിച്ചു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന്് തവണ എംഎല്‍എ ആയ ആളാണ് ഹാരിസ്.
മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു ബോംബ് കണ്ടെത്തിയിരുന്നു. അതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. അതിനിടയിലാണ് എംഎല്‍എയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















