Latest News

പാലക്കാട്ട് രണ്ടുസ്‌കൂള്‍ വിദ്യാര്‍ഥിനികളെ കാണാനില്ല

പാലക്കാട്ട് രണ്ടുസ്‌കൂള്‍ വിദ്യാര്‍ഥിനികളെ കാണാനില്ല
X

പാലക്കാട്: കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥിനികളെ കാണാനില്ല. 13 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ അവിടെ നിന്നും മടങ്ങിയത്. സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും പോലിസില്‍ പരാതിപ്പെടുകയായിരുന്നു.

10 മണിയോടെ വിദ്യാര്‍ഥിനികള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മൂലം വീട്ടില്‍ നിന്ന് വഴക്ക് കേട്ടതിനെ തുടര്‍ന്ന് വീടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 9497947216 നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it