തൃശ്ശൂരില്‍ കാണാതായ മാതാവും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയില്‍ കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഐഡി കാര്‍ഡ് പോലിസിനു ലഭിച്ചു.
ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍തൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അന്തിക്കാട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ നടക്കാനിറങ്ങിയവരാണ് മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് ലഭിച്ചു. അന്തിക്കാട് എസ്ഐ പ്രവീണിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാല്‍ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികള്‍ ആരംഭിക്കും.
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTസംസ്ഥാന ഹജ്ജ് ക്യാംപിന് കരിപ്പൂരില്‍ തുടക്കം
20 May 2024 3:44 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMT