Latest News

കണ്ണൂരില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്റെ മൃതദേഹം

രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.

കണ്ണൂരില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്റെ മൃതദേഹം
X

കണ്ണൂര്‍: വീട്ടില്‍ നിന്നും കാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെയും മകന്‍ വിയാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്. പ്രണവും ശരണ്യയും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കണ്ണൂര്‍ സിറ്റി പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ഇയാളാണ് ആദ്യം പരാതി നല്‍കിയത്. പ്രണവിനെയും ശരണ്യയെയും പൊലീസ് കസ്്റ്റഡിയിലെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it