Latest News

വോട്ടുപെട്ടി കാണാതായത് ഗൗരവതരം; തിരികെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി

വോട്ടുപെട്ടി കാണാതായത് ഗൗരവതരം; തിരികെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം അതീവഗൗരവതരമെന്ന് ഹൈക്കോടതി. ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തിനെതിരായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി എം മുസ്തഫ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കോടതി കക്ഷിചേര്‍ത്തു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷ്യല്‍ തപാല്‍ വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്. പിന്നീട് മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫിസില്‍നിന്നാണ് പെട്ടി കണ്ടെത്തിയത്. 2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിര്‍സ്ഥാനാര്‍ഥി കെ പി എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it