യുപിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തി;മൃതദേഹം കരിമ്പിന് തോട്ടത്തില് ഉപേക്ഷിച്ച നിലയില്
ബലാല്സംഗത്തിന് ശേഷം സ്കാര്ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പോലിസ് സ്ഥിരീകരിച്ചു

ലഖ്നോ:യുപിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന് തോട്ടത്തില് ഉപേക്ഷിച്ച നിലയില് കണ്ടെത്തി.ബലാല്സംഗത്തിന് ശേഷം സ്കാര്ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പോലിസ് സ്ഥിരീകരിച്ചു. സ്ഥലം സീല് ചെയ്തു.പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തര്പ്രദേശിലെ ലഖിംപൂര് ഖേരിയില് ചൊവ്വാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്.സദര് കോട്വാലി പ്രദേശത്തെ കരിമ്പ് തോട്ടത്തില് നിന്നുമാണ് 15 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആട് മേയ്ക്കാന് എത്തിയ കുട്ടികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.മൃതദേഹത്തില് കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ട്. വസ്ത്രങ്ങള് അലങ്കോലമായിരുന്നു. പെണ്കുട്ടിയുടെ കണ്ണുകള്ക്ക് സമീപം മുറിവുകള് ഉള്ളതായും കണ്ടെത്തി.
എസ്പി സഞ്ജീവ് സുമന് സേനയും ഐജി ലക്ഷ്മി സിങും ക്രൈംബ്രാഞ്ച് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.ഡോക്ടര്മാരുടെ സമിതിയുടെ മേല്നോട്ടത്തില് വീഡിയോഗ്രാഫിയുടെ മേല്നോട്ടത്തിലാണ് പോസ്റ്റ്മോര്ട്ടം ചെയ്യുന്നതെന്ന് എസ്പി സഞ്ജീവ് സുമന് പറഞ്ഞു. പോസ്റ്റ്മോര്ട്ടം റിപോര്ട്ട് വന്നാല് മാത്രമേ കൂടുതല് വിവരങ്ങള് വ്യക്തമാക്കാന് കഴിയൂവെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
ഓണക്കിറ്റിനായി നല്കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്...
18 Aug 2022 3:04 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്ച്ച
18 Aug 2022 2:45 AM GMTജനകീയ സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമം; ഗവര്ണര് ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT