Latest News

തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ നിരന്തരം പരാതി വന്നിരുന്നു; കെ.ജി.എം.ഒഎയ്ക്ക് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്

രോഗിയെ ചികിത്സിക്കണമെങ്കില്‍ വീട്ടില്‍ വന്നു കാണണമെന്ന് തിരുവല്ലയിലെ ഒരു ഡോക്ടര്‍ പറഞ്ഞെന്നും മന്ത്രി

തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ നിരന്തരം പരാതി വന്നിരുന്നു; കെ.ജി.എം.ഒഎയ്ക്ക് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്
X

തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയിലെ നടപടിയില്‍ കെ.ജി.എം.ഒ.എയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെത് സ്വാഭാവിക പ്രതികരണമാണ്. ആശുപത്രിക്ക് എതിരെ നിരന്തരം പരാതികള്‍ വന്നിരുന്നു. മാത്യു ടി തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി പറഞ്ഞിരുന്നു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

ഡോക്ടര്‍മാര്‍ സ്വന്തം ചെലവില്‍ മരുന്ന് വാങ്ങണമെന്ന നിര്‍ദ്ദേശം താന്‍ നല്‍കിയിട്ടില്ല. ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നുണ്ട്. അത് അറിഞ്ഞ ശേഷമാണ് അങ്ങോട്ട് പോയത്. രോഗിയെ ചികിത്സിക്കണമെങ്കില്‍ വീട്ടില്‍ വന്നു കാണണമെന്ന് തിരുവല്ലയിലെ ഒരു ഡോക്ടര്‍ പറഞ്ഞെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. ആശുപത്രി സൂപ്രണ്ടാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച ആരോഗ്യ മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന 8 ഡോക്ടര്‍മാര്‍ അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഈ ഡോക്ടര്‍മാരോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രി സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കും കോടതി ഡ്യൂട്ടിയിലും കൗണ്‍സിലിങ്ങിനും പോയതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സൂപ്രണ്ടിന് ഇക്കാര്യം അറിയാമായിരുന്നെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയോട് ഇനി സഹകരിക്കണമോ എന്ന് തീരുമാനിക്കേണ്ടിവരുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞിരുന്നു.

താലൂക്ക് ആശുപത്രിയില്‍ ഇന്ന് കെജിഎംഒഎ കരിദിനം ആചരിച്ചു. .

Next Story

RELATED STORIES

Share it