Latest News

ജന്മനാടിന്റെ സ്‌നേഹവായ്പില്‍ മന്ത്രി വി അബ്ദുറഹിമാന്‍

ജന്മനാടിന്റെ സ്‌നേഹവായ്പില്‍ മന്ത്രി വി അബ്ദുറഹിമാന്‍
X

തിരുര്‍: കേരളത്തിലെ കായിക, ഹജ്ജ് വഖഫ്, റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം തിരുര്‍ പോറൂരില്‍ എത്തിയ മന്ത്രി വി അബ്ദുറഹിമാന് ജന്മനാടിന്റെ സ്‌നേഹോഷ്മളമായ സ്വീകരണം.

കഴിഞ്ഞ ദിവസം രാത്രി 11.20ന് ഔദ്യോഗിക വാഹനത്തില്‍ മന്ത്രിയായി നാട്ടിലെത്തിയപ്പോള്‍ സ്വീകരിക്കാനായി നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും എറെ വൈകിയും കാത്തുനിന്നു. പടക്കങ്ങള്‍ പൊട്ടിച്ചും മധുരം നല്‍കിയും പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

കായിക വകുപ്പ് മന്ത്രി എന്ന നിലയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമെന്നും സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേമന്ത്രി എന്ന നിലയ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ചെയ്യേണ്ടതുണ്ട്. മണ്ഡലത്തില്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വളരെ ഭംഗിയായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്കഡോണ്‍ ആയതു കാരണം കൊവിഡ് മാനദന്ധങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു സ്വീകരണം.

Next Story

RELATED STORIES

Share it