കുറേ പഠിക്കുക, കുറേ ഛര്‍ദ്ദിക്കുക, എല്ലാവരും ജയിക്കുക-തുടര്‍ന്ന് പഠിക്കാന്‍ സീറ്റില്ല; ആക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍
സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി മദ്യം വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്നു പറഞ്ഞാല്‍ തന്നെ പൊട്ടിത്തെറിയാണ്.
തിരുവനന്തപുരം: പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാതെ വിഷമിക്കുന്ന വിദ്യാര്‍ഥികളെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍. കുറേ പഠിക്കുക,കുറേ ഛര്‍ദ്ദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടര്‍ന്ന് പഠിക്കാന്‍ സീറ്റില്ല. പാവം മന്ത്രി ശിവന്‍കുട്ടി വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാര്യവട്ടത്ത് കേരള സര്‍വകലാശാല കേരള പഠനവിഭാഗവും സാംസ്‌കാരിക വകുപ്പും സംഘടിപ്പിച്ച സമം-സ്ത്രീ നാടകക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദത്ത് പ്രശ്‌നത്തിലും ലൈംഗികതയിലും മദ്യ ഉപഭോഗത്തിലും മന്ത്രി വിമര്‍ശനമുയര്‍ത്തി.
മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍
കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടേയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്ന് പെണ്‍കുട്ടികളായതു കൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞ് പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപനങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണ് പോയത്. ഇരട്ടിപ്രായമുള്ള, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.
ലൈംഗികതെയും മദ്യശാലയും സംബന്ധിച്ചും മന്ത്രി വിമര്‍ശനമുന്നയിച്ചു.
സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ തന്നെ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി മദ്യം വാങ്ങിക്കുടിക്കും.
സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്നു പറഞ്ഞാല്‍ തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരിമരുന്നു ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍, കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്ന് മനസ്സിലാക്കി എല്ലാം തുറന്ന രാജ്യമാണത്. ഇവിടെ നമ്മള്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറേ പഠിക്കുക,കുറേ ഛര്‍ദ്ദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടര്‍ന്ന് പഠിക്കാന്‍ സീറ്റില്ല. പാവം മന്ത്രി ശിവന്‍കുട്ടി വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരിയിലാണ് മന്ത്രിയുടെ പരാമര്‍ശം. ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വിപി മഹാദേവന്‍ പിള്ള അധ്യക്ഷത വഹിച്ചു.
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT