Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്‍ മല്‍സരിക്കില്ല; രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തും

72കാരനായ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷിയാണ്. എന്‍ഡിഎയുടെ സഹായത്തോടെ പാസ്വാന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നു പശുപതി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്‍  മല്‍സരിക്കില്ല; രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തും
X

പട്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ മല്‍സര രംഗത്തുണ്ടാവില്ലെന്നു സഹോദരനും ബിഹാര്‍ മന്ത്രിയുമായ പശുപതി പരസ്. പകരം രാജ്യസഭയിലൂടെ പാസ്വാന്‍ പാര്‍ലമെന്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതതെന്നും അദ്ദേഹം വ്യക്തമാക്കി.

72കാരനായ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷിയാണ്. എന്‍ഡിഎയുടെ സഹായത്തോടെ പാസ്വാന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നു പശുപതി വ്യക്തമാക്കി. ഹാജിപൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്

രാംവിലാസ് പാസ്വാന്‍ പാര്‍ലമെന്റിലേക്ക് എത്തിയിട്ടുള്ളത്. 1977ല്‍ 4.24 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അന്നു മുതല്‍ ഹാജിപൂര്‍ അദ്ദേഹത്തിന്റെ ശക്തികേന്ദ്രമാണ്.

Next Story

RELATED STORIES

Share it