Latest News

ചാന്‍സലറുമായുള്ള ആശയവിനിമയം ചര്‍ച്ചയാക്കുന്നത് ശരിയല്ല; അത് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി ആര്‍ ബിന്ദു

കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.

ചാന്‍സലറുമായുള്ള ആശയവിനിമയം ചര്‍ച്ചയാക്കുന്നത് ശരിയല്ല; അത് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ചയാക്കുന്നത് ശരിയല്ലെന്നും അത് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ആര്‍ ബിന്ദു.

താന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ച ആക്കുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'-മന്ത്രി പറഞ്ഞു.

വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. വിസി നിയമനത്തിന് ശുപാര്‍ശ നല്‍കി കത്ത് നല്‍കിയ കാര്യം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് ആയി ശരിയല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ഗവര്‍ണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറുകയാണുണ്ടായത്.

കത്തുപുറത്തുവിട്ടതിനെതിരേ ഗവര്‍ണറെ വിമര്‍ശിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് പങ്കുവെച്ചത്. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it