Latest News

പ്രകൃതി സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിയണം: മന്ത്രി കെ രാജന്‍

പ്രകൃതി സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിയണം: മന്ത്രി കെ രാജന്‍
X

തൃശൂര്‍: പ്രകൃതി സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പ്രകൃതിദുരന്തങ്ങളുടെ ഈ കാലഘട്ടത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മന്ത്രി ഓര്‍മ്മിപ്പിച്ചു. അഞ്ഞൂര്‍ കൈപ്പറമ്പ് തങ്ങാല്ലൂര്‍ ഗ്രൂപ്പ് വില്ലേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലയാളികള്‍ എടുക്കുന്ന പ്രതിജ്ഞകളില്‍ പ്രകൃതിയോടുള്ള ചൂഷണം ഉണ്ടാവില്ല എന്നത് കൂടി കൂട്ടിച്ചേര്‍ക്കണം. പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസനമാണ് വേണ്ടത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ആശയം ഉള്‍ക്കൊണ്ട് റവന്യൂ വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗതയോടെയും സുതാര്യമായും കൃത്യതയോടെയും നടപ്പിലാക്കുകയാണ് സ്മാര്‍ട്ട് വില്ലേജിലൂടെ ഉദ്ദേശിക്കുന്നത്.

ജില്ലയിലെ എല്ലാ റവന്യൂ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇഓഫീസിന്റെ അന്തിമ തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഗവണ്‍മെറിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് തൃശൂര്‍ താലൂക്കിന് കീഴില്‍ വരുന്ന അഞ്ഞൂര്‍ കൈപ്പറമ്പ് തങ്ങാലൂര്‍ ഗ്രൂപ്പ് വില്ലേജ് കെട്ടിടം.

സേവ്യര്‍ ചിറ്റിലപ്പിളളി എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തഹസില്‍ദാര്‍ ടി ജയശ്രീ, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it