Latest News

മുഖ്യമന്ത്രിയുടെ യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല; അസംതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

മുഖ്യമന്ത്രിയുടെ യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല; അസംതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
X

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍സമ്മിറ്റില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല. എന്നാല്‍ ജില്ലയിലെ മറ്റൊരു മന്ത്രിയായ എംബി രാജേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിട്ടും പരിപാടിയിലേക്ക് ക്ഷണിക്കാത്തത് മന്ത്രിക്ക് അതൃപ്തി ഉണ്ടാക്കിയതായി അറിയുന്നു. കഞ്ചിക്കോടിനെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം ഇന്ന് വൈകുന്നേരം നടക്കുന്നത്. എന്തുകൊണ്ടാണ് യോഗത്തിലേക്ക് ക്ഷണക്കാത്തതെന്ന് വ്യക്തമല്ലെന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Next Story

RELATED STORIES

Share it