Latest News

ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവിന് ജാമ്യം

ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവിന് ജാമ്യം
X

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്ന കേസില്‍ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. മിനിയുടെ കാമുകനായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തില്‍ ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്. കേസിലെ മൂന്നാം പ്രതിയാണ് മിനി.

കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികള്‍ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയര്‍ഗണ്ണുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it