Latest News

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. തീരുമാനം വൈകിക്കുന്നതില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്.മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും കെ എസ് മണി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it