Latest News

കശ്മീരില്‍ സുരക്ഷാസൈനികര്‍ക്കെതിരേ സായുധാക്രമണം

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

കശ്മീരില്‍ സുരക്ഷാസൈനികര്‍ക്കെതിരേ സായുധാക്രമണം
X

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസൈന്യത്തിനു നേരെ സായുധാക്രമണം. പുല്‍വാമയിലെ ദ്രാബ്ഗമില്‍ പരീക്ഷാകേന്ദ്രത്തിന്റെ സുരക്ഷയ്ക്കു വേണ്ടി നിയോഗിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരേയാണ് ആക്രമണം നടന്നത്. ലഭ്യമായ വിവരമനുസരിച്ച് ആര്‍ക്കും പരിക്കില്ല. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുവേണ്ടി ഉപയോഗിക്കുന്ന സ്‌കൂളിനു നേരെയായിരുന്നു ആക്രമണം.

സുരക്ഷാസേനയും സായുധരും തമ്മില്‍ 6-7 റൗണ്ട് വെടിവെപ്പ് നടന്നു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ സൈനികരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it