Latest News

ആഴ്‌സണലിനെ ടോപ് ഫോറിലെത്തിക്കാന്‍ അര്‍ട്ടേറ്റയെത്തുന്നു

പ്രീമിയര്‍ ലീഗിലെ ടോപ് ക്ലബ്ബായ ആഴ്‌സണല്‍ നിലവില്‍ 10ാ സ്ഥാനത്താണ്.

ആഴ്‌സണലിനെ ടോപ് ഫോറിലെത്തിക്കാന്‍ അര്‍ട്ടേറ്റയെത്തുന്നു
X

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി സഹപരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയെ ആഴ്‌സണല്‍ പുതിയ കോച്ചായി നിയമിച്ചു. നിലവിലെ കോച്ച് ഉനായ് എംറിയെ ആഴ്‌സണല്‍ അടുത്തിടെ പുറത്താക്കിയിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് എംറിയെ പുറത്താക്കിയത്. മുന്‍ സ്‌പെയിന്‍ താരമായ അര്‍ട്ടേറ്റ ആഴ്‌സണലിന്റെ മുന്‍ മധ്യനിര താരം കൂടിയാണ്.

പ്രീമിയര്‍ ലീഗിലെ ടോപ് ക്ലബ്ബായ ആഴ്‌സണല്‍ നിലവില്‍ 10ാ സ്ഥാനത്താണ്. ടീമിനെ ടോപ് ഫോറില്‍ എത്തിക്കുകയെന്നതാണ് അര്‍ട്ടേറ്റയുടെ ദൗത്യം. 2011 മുതല്‍ 16 വരെ ആഴ്‌സണലിന് വേണ്ടി അര്‍ട്ടേറ്റ കളിച്ചിരുന്നു. എംറിക്ക് ശേഷം ഫ്രഡ്ഡി ലുങ്ബര്‍ഗിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചിരുന്നു. ഫ്രഡ്ഡിക്കും ആഴ്‌സണലിനെ വിജയതീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല.


Next Story

RELATED STORIES

Share it