Latest News

കേന്ദ്രവും സംസ്ഥാനങ്ങളും തര്‍ക്കം തുടരുന്നു; മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍

കേന്ദ്രവും സംസ്ഥാനങ്ങളും തര്‍ക്കം തുടരുന്നു; മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍
X

മുംബൈ: ആയിരക്കണക്കിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ മുംബൈ സിഎസ്ടി ടെര്‍മിനലില്‍ തടിച്ചുകൂടി. ഇന്നലെ ഉച്ചയ്ക്കു ശേഷം തുടങ്ങിയ തിരക്ക് ഇന്ന് പുലര്‍ച്ച വരെ തുടര്‍ന്നതായാണ് ഇതുവരെ ലഭിച്ച വിവരം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും റെയില്‍ വേ പ്രത്യേകം ഏര്‍പ്പെടുത്തിയ ട്രയിനുകളില്‍ തിരിച്ചുപോകാന്‍ കഴിയില്ലെന്നാണ് ലഭിക്കുന്ന റിപോര്‍ട്ട്. കാരണം ഇവരില്‍ നല്ലൊരു ശതമാനം പേരും സര്‍ക്കാര്‍ സംവിധാനം വഴി പേര് രജിസ്റ്റര്‍ ചെയ്യാത്തവരാണ്. തടിച്ചുകൂടിയവരെ രജിസ്റ്റര്‍ ചെയ്ത് അവരുടെ യാത്ര സുഗമമാക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തയ്യാറായതുമില്ല. റെയില്‍വേ സ്റ്റേഷനില്‍ ആയിരങ്ങള്‍ ലഗേജുകളുമായി കാത്തുനില്‍ക്കുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ പോലെ ഒരു സംഭവം മുംബൈയില്‍ ഉണ്ടായി. ബിഹാറിലേക്ക് പോകാനായി കുറേയേറെ തൊഴിലാളികള്‍ റെയില്‍വേ സ്റ്റേനു മുന്നില്‍ തടിച്ചുകൂടിയതായിരുന്നു അന്നത്തെ കാരണം. ഒടുവില്‍ പോലിസ് എത്തിയാണ് അവരെ നീക്കംചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്തവരെ ട്രയിനില്‍ അയയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

തിരക്കിനും പ്രശ്‌നങ്ങള്‍ക്കും കാരണം കേന്ദ്രമാണെന്ന് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് ആരോപിച്ചു. റെയില്‍വേ മന്ത്രി ഈ സമയത്ത് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ആരോപണം. റെയില്‍വേ 49 ട്രയിനുകളാണ് ലോക്മാന്യക് തിലക് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ സജ്ജമാക്കിയിരുന്നത്. പക്ഷേ, 16 ട്രയിനില്‍ കൂടുതല്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 49ല്‍ ബാക്കിയുള്ള ട്രയിനുകളില്‍ പോകേണ്ട കുടിയേറ്റക്കാരാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്.

ആവശ്യപ്പെട്ടതിനേക്കാള്‍ പകുതി ട്രയിനുകളാണ് ലഭിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പറഞ്ഞു. പിയൂഷ് ഗോയല്‍ ഈ അപകടം പിടിച്ച് സമയത്തും രാഷ്ട്രീയം കളിക്കുകയാണെന്ന് നവാബ് മാലിക്കും കുറ്റപ്പെടുത്തി.

എന്നാല്‍ തുടര്‍ച്ചയായ രണ്ട് ട്വീറ്റുകളിലൂടെ പിയൂഷ് ഗോയല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോപണം തള്ളിക്കളഞ്ഞു. യാത്രയെ സംബന്ധിച്ച അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ട്രയിന്‍ സജ്ജമാക്കാന്‍ റെയില്‍വേയ്ക്ക് കയറുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it