Latest News

എംജി കോളജ് അക്രമം: രണ്ട് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്.

എംജി കോളജ് അക്രമം: രണ്ട് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: എംജി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കോളജ് യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തോരണങ്ങള്‍ കെട്ടുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി സംഘം ആക്രമണം നടത്തിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൗശിക്കിനെ എബിവിപിക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ദണ്ഡയും മാരകായധുങ്ങളുമായെത്തിയായിരുന്നു ആക്രമണം.



Next Story

RELATED STORIES

Share it