Latest News

ഭര്‍ത്താവിന്റെ വീട്ടിലെത്തി 35കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ഭര്‍ത്താവിന്റെ വീട്ടിലെത്തി 35കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
X

കണ്ണൂര്‍: കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കുട്ടാവ് സ്വദേശിയായ ജിജേഷാ(40)ണ് പ്രവീണ(35) എന്ന യുവതിയുടെ ശരീരത്തില്‍ തീകൊളുത്തിയത്. ആളിക്കത്തിയ തീയില്‍ നിന്നും ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയുടെ മേല്‍ തീ കൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണയുടെ സ്വന്തം വീട് കുട്ടാവാണ്. ഉരുവച്ചാലില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. യുവാവും യുവതിയും തമ്മില്‍ നേരത്തെ അറിയുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it