Latest News

റെയിൽവേ സ്റ്റേഷനിൽ രഹസ്യമായി പാക്കിസ്താൻ പതാക സ്ഥാപിച്ച രണ്ട് സനാതനികൾ അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിൽ രഹസ്യമായി പാക്കിസ്താൻ പതാക സ്ഥാപിച്ച രണ്ട് സനാതനികൾ അറസ്റ്റിൽ
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്ഥാൻ പതാക സ്ഥാപിച്ചു രണ്ടു പേർ അറസ്റ്റിൽ. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരായ ചന്ദൻ മലകാർ (30), പ്രോഗ്യജിത് മോണ്ടൽ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു പദ്ധതിയെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഏപ്രിൽ 30നാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ വാഷ്റൂമിൽ പതാകകൾ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിൻ്റെ ചിത്രമെടുത്ത് ഇവർ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്റൂമിൽ "ഹിന്ദുസ്ഥാൻ മുർദാബാദ്, പാകിസ്ഥാൻ സിന്ദാബാദ്, എന്നെഴുതാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകൾ വന്നതിനാൽ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികൾ മൊഴി നൽകി. വർഗീയ കലാപം സൃഷ്ടിക്കാനോ ഗൂഢാലോചനകൾ നടത്താനോ അനുവദിക്കില്ലെന്ന് ബൻഗാവ് പോലീസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it