കോടികളുടെ ബോണ്ടിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്ക് അനുമതി; നിഫ്റ്റി കമ്പനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 521 കോടി
BY SLV23 March 2024 6:47 AM GMT
X
SLV23 March 2024 6:47 AM GMT
ന്യൂഡല്‍ഹി: ഇലക്ട്രിക് ബോണ്ട് വിവാദത്തില്‍ ബിജെപിയുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്നു. കോടികളുടെ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്ക് അനുമതി ലഭിച്ച കമ്പനികള്‍ ബിജെപിക്കാണ് സംഭാവന നല്‍കിയതെന്ന വിവരങ്ങളാണ് പുറത്തായത്. കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയ മേഘ എന്‍ജിനീയറിങിന് ജമ്മു കശ്മീരിലെ സോജില പാസ് ഉള്‍പ്പെടെയുള്ളവയുടെ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് 20 കോടിയുടെ ബോണ്ട് വാങ്ങിയത്. തൊട്ടടുത്ത മാസം ടണല്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്റെ നിര്‍മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതില്‍ രണ്ടാമത്തെ വലിയ കമ്പനിയാണ് മേഘ എന്‍ജിനീയറിങ്. ബിജെപിക്ക് 585 കോടിയും ബിആര്‍എസിന് 195 കോടിയും ഡിഎംകെയ്ക്ക് 85 കോടിയുമാണ് മേഘ സംഭാവനയായി നല്‍കിയത്. ഗ്രീന്‍കോ കമ്പനി 44 അനുബന്ധ കമ്പനികളിലൂടെയാണ് ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയത്. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 117 കോടി രൂപയാണ്. വൈഎസ്ആര്‍-55 കോടി, ബിആര്‍എസ്-49 കോടി, ബിജെപിക്ക്-13 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. ബോണ്ടുകളായി നിഫ്റ്റി കമ്പികളില്‍ നിന്ന് മാത്രം ബിജെപിക്ക് കിട്ടിയത് 521 കോടി രൂപയാണ്. നിഫ്റ്റിയിലെ 15 കമ്പനികളും സെന്‍സെക്‌സിലെ എട്ട് കമ്പനികളും ഇലക്ട്രല്‍ ബോണ്ട് വാങ്ങി. നിഫ്റ്റി കമ്പനികള്‍ വാങ്ങിയത് 646 കോടിയുടെ ബോണ്ടാണ്. അതേസമയം, സെന്‍സെക്‌സ് കമ്പനികള്‍ വാങ്ങിയത് 337 കോടിയുടെ ബോണ്ടും. ഇതില്‍ നിഫ്റ്റി കമ്പനികള്‍ 521 കോടിയും ബിജെപിക്കാണ് നല്‍കിയത്. ബിആര്‍എസ് 53 കോടി, കോണ്‍ഗ്രസ് 21 കോടി, ബിജെഡി 20 കോടി എന്നിങ്ങനെയാണ് നല്‍കിയതെന്നുമുള്ള വിവരങ്ങളാണ് പുറത്തായത്.
Next Story
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT