Latest News

സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫിന്റെ ഉജ്ജ്വലറാലി; രാഹുല്‍ഗാന്ധി എംപി നേതൃത്വം നല്‍കി

സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫിന്റെ ഉജ്ജ്വലറാലി; രാഹുല്‍ഗാന്ധി എംപി നേതൃത്വം നല്‍കി
X

കല്‍പ്പറ്റ: ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുണ്ടാവുന്ന ഇടപെടലുകളില്‍ പ്രതിഷേധവും പ്രതിരോധവും തീര്‍ത്ത് ബത്തേരിയില്‍ യുഡിഎഫിന്റെ ഉജ്ജ്വല പ്രക്ഷോഭറാലി. രാഹുല്‍ഗാന്ധി എംപി നേതൃത്വം നല്‍കിയ റാലിയിലെ ആയിരങ്ങള്‍ പങ്കാളികളായി. സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോലമേഖല വേണമെന്ന സുപ്രിം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിന്റെ നിലപാട് കാപട്യമെന്ന് തെളിഞ്ഞുകഴിഞ്ഞതായി നേതൃത്വം പറഞ്ഞു.

സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടങ്ങളെയും കുടിയിറക്കുന്ന ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥക്കെതിരെ വയനാടന്‍ ജനതയുടെ ശക്തമായ താക്കീതു കൂടിയായി യുഡിഎഫ് പ്രക്ഷോഭറാലിയെന്നും യൂഡിഎഫ് നേതൃത്വം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരണകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ കണ്ണികളായത്.

സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് നിന്നും ആരംഭിച്ച റാലി ചുള്ളിയോട് റോഡിലെ ഗാന്ധിസ്‌ക്വയറിന് സമീപം മഹാസംഗമത്തോടെ സമാപിച്ചു. സമ്മേളനം രാഹുല്‍ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വയനാട് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. മുസ് ലിംലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എഐസിസി വര്‍ക്കിംഗ് സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it