Latest News

എയിംസില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

എയിംസില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
X

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ നിലയില്‍ കണ്ടത്തിയ വിദ്യാര്‍ഥിയെ എയിംസ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എയിംസിലെ മനോരോഗ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ വിദ്യാര്‍ഥി വാര്‍ഡില്‍നിന്ന് ചാടിപ്പോകുകയായിരുന്നു. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.






Next Story

RELATED STORIES

Share it