Latest News

പാക് അധിനിവേശ കശ്മീരിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാക് അധിനിവേശ കശ്മീരിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക്
X

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ കഴിയില്ല. അവിടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിലക്ക്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏത് മെഡിക്കല്‍ സ്‌കൂളിനും മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ്, 1956 അനുസരിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും അംഗീകാരവും ആവശ്യമാണ്. പാക് അധിനിവേശ കശ്മീര്‍ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായതിനാല്‍ അവിടെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ അനുമതി ആവശ്യമാണ്. എന്നാല്‍ ഇത്തരമൊരു സ്ഥാപനത്തിനും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആഗസ്റ്റ് 10നാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യയിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് മെഡിക്കല്‍ കൗണ്‍സിലാണ്.

Next Story

RELATED STORIES

Share it