Latest News

വയോജനങ്ങള്‍ക്ക് പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ ക്യാമ്പും നിയമബോധവല്‍ക്കരണ ക്ലാസും

വയോജനങ്ങളുടെയും പോലീസ് ട്രോമാകെയര്‍ അംഗങ്ങളുടെയും കലാപരിപാടികളും മത്സരങ്ങളും നടന്നു. 300 ഓളം പ്രധിനിധികള്‍ പങ്കെടുത്തു.

വയോജനങ്ങള്‍ക്ക് പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ ക്യാമ്പും നിയമബോധവല്‍ക്കരണ ക്ലാസും
X

പരപ്പനങ്ങാടി: വയോജന സുരക്ഷാ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും വയോജന നിയമ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു. പരപ്പനങ്ങാടി പോലീസും ട്രോമാകെയര്‍ ടീമും മിഷന്‍ പുനര്‍ജനിയും ചേര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബു ഉല്‍ഘാടനം ചെയ്തു. എസ്‌ഐ ആര്‍ രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനായി. മുഖ്യ പ്രഭാഷണം സീനിയര്‍ സിറ്റിസണ്‍ ഫോറം നേതാവ് നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. എസ്‌ഐ സുരേഷ് കുമാര്‍ നിയമബോധവല്‍കരണ ക്ലാസ് എടുത്തു. ട്രോമാകെയര്‍ ലീഡര്‍ മുനീര്‍ സ്റ്റാര്‍, മിഷന്‍ പുനര്‍ജനി മുഹമ്മദ്, കടലോര ജാഗ്രതാ സമിതി അംഗങ്ങളായ കുഞ്ഞിമരക്കാര്‍ ബി പി, ഹംസക്കോയ എന്നിവര്‍ പ്രസംഗിച്ചു.

വയോജനങ്ങളുടെയും പോലീസ് ട്രോമാകെയര്‍ അംഗങ്ങളുടെയും കലാപരിപാടികളും മത്സരങ്ങളും നടന്നു. 300 ഓളം പ്രധിനിധികള്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.




Next Story

RELATED STORIES

Share it