മീഡിയ ആന്റ് പിആര് വര്ക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുത്തനത്താണി: പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് മലപ്പുറം സോണിന് കീഴിലുള്ള ജില്ലാ, ഡിവിഷന് നേതൃത്വങ്ങള്ക്കായി മീഡിയ ആന്റ് പിആര് വര്ക്ക്ഷോപ്പ് സംഘടിപ്പിച്ചു. പുത്തനത്താണി മലബാര് ഹൗസില് നടന്ന വര്ക്ക്ഷോപ്പിന്റെ ഉദ്ഘാടനം പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര് നിര്വഹിച്ചു. മലപ്പുറം സോണല് സെക്രട്ടറി വി കെ അഹദ് അധ്യക്ഷത വഹിച്ചു. വിഷ്വല് മീഡിയ, പ്രിന്റ്് മീഡിയ, ഫോട്ടോ ജേണലിസം, ഓണ്ലൈന് ജേണലിസം, പബ്ലിക് റിലേഷന് തുടങ്ങിയ വിഷയങ്ങളില് പ്രമുഖര് ക്ലാസ്സുകള് നയിച്ചു. തേജസ് മാനേജിങ് എഡിറ്റര് കെ എച്ച് നാസര്, പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സെക്രട്ടറി സി എ റഊഫ്, സോണല് പ്രസിഡന്റ് നാസര് മൗലവി, ആക്സസ് ട്രെയിനര് മുഹമ്മദാലി വല്ലപ്പുഴ, സിദ്ദീഖ് തോട്ടിന്കര തുടങ്ങിയവര് വിവിധ സെക്ഷനുകള്ക്ക് നേതൃത്വം നല്കി.
RELATED STORIES
കൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTപ്രിയ വര്ഗീസിനെ നിയമിച്ചത് സര്ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില് ബില്ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMT