Latest News

മറയൂരിലെ ചന്ദനമരങ്ങളിലെ വൈറസ്ബാധ തടയാന്‍ നടപടി

മറയൂരിലെ ചന്ദനമരങ്ങളിലെ വൈറസ്ബാധ തടയാന്‍ നടപടി
X

തിരുവനന്തപുരം: മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങള്‍ വനം വകുപ്പിന്റെ വര്‍ക്കിംഗ് പ്ലാന്‍ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനംവന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. മറയൂരിലെ ചന്ദനക്കാടുകളെ 'സാന്‍ഡല്‍ വുഡ് സ്‌പൈക്ക് ഡിസീസ് ' എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2000ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി വനംവന്യജീവി വകുപ്പുമന്ത്രിയുടെ ചേമ്പറില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

മറയൂരിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ചന്ദന തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും ചന്ദനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി തുടര്‍നടപടി സ്വീകരിക്കും.

ചന്ദന മരങ്ങള്‍ക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ബാംഗ്ലൂരിലെ വുഡ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടും നടത്തുന്ന പഠന റിപോര്‍ട്ട് ലഭ്യമായ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it