നാദാപുരത്ത് അഞ്ചാംപനി: ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
BY APH19 Jan 2023 2:17 PM GMT
X
APH19 Jan 2023 2:17 PM GMT
കോഴിക്കോട്: നാദാപുരം പഞ്ചായത്തിൽ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി.
ഇന്ന് ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് ഇന്ന് അഞ്ചാംപനി കേസുകൾ
റിപ്പോർട്ട് ചെയ്തത്.
ഏഴാം വാർഡിൽ ആകെ 10 കേസുകളും വാർഡ് ആറിൽ ഒമ്പത് കേസുകളുമുണ്ട്.
നാളെ രാവിലെ 9 മണിക്ക് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴാം വാർഡിലെ ചിയ്യൂരിൽ ഗൃഹ വലയം തീർക്കും. ആരോഗ്യ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി വാക്സിൻ എടുക്കാത്ത വീടുകളിൽ കയറി ബോധവൽക്കരണം നടത്തും. കൂടെ സ്പോട്ട് വാക്സിൻ നൽകുകയും ചെയ്യും.
ഇന്ന് 640 വീടുകളിലാണ് ആരോഗ്യ പ്രവർത്തകർ അഞ്ചാംപനിക്കെതിരെ ബോധവൽക്കരണം നടത്തിയത്. 650 വീടുകളിൽ നോട്ടീസ് വിതരണം ചെയ്യുകയും 74 അയൽക്കൂട്ടങ്ങളിലെ 710 അയൽക്കൂട്ട അംഗങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.
Next Story
RELATED STORIES
നവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMTതീവണ്ടിസമയത്തില്‍ മാറ്റം; പരശുറാം ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടും
4 May 2024 5:40 AM GMTകൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMT