Latest News

യുപി തിരഞ്ഞെടുപ്പില്‍ മായാവതി മല്‍സരിക്കില്ലെന്ന്

യുപി തിരഞ്ഞെടുപ്പില്‍ മായാവതി മല്‍സരിക്കില്ലെന്ന്
X

ലഖ്‌നോ: യുപി തിരഞ്ഞെടുപ്പില്‍ ബിഎസ്പി നേതാവ് മായാവതി മല്‍സരിക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സി മിശ്ര. മിശ്രയും ഇത്തവണ മല്‍സര രംഗത്തുണ്ടാവില്ല.

ഫെബ്രുവരി 10ാം തിയ്യതി മുതലാണ് ഏഴ് ഘട്ടമായി യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ മല്‍സര ശേഷി വര്‍ധിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് മല്‍സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്ന് മിശ്ര പറഞ്ഞു.

'ഞാനും മായാവതിജിയും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. എന്നിരുന്നാലും, ഭാവി തീരുമാനങ്ങള്‍ മായാവതിജി തന്നെ എടുക്കും''- മിശ്ര പറഞ്ഞു.

മായാവതി ഇപ്പോള്‍ എംപിയോ എംഎല്‍എയോ അല്ല. മിശ്ര രാജ്യസഭാ അംഗമാണ്.

Next Story

RELATED STORIES

Share it