Latest News

മെയ് നാലു മുതല്‍ ഒന്‍പത് വരെ കര്‍ശന നിയന്ത്രണം: രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി

ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം തുടരും

മെയ് നാലു മുതല്‍ ഒന്‍പത് വരെ കര്‍ശന നിയന്ത്രണം: രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് നാലു മുതല്‍ ഒന്‍പത് വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ജനജീവിതം സതംഭിക്കില്ലെങ്കിലും ആളുകളുടെ സഞ്ചാരത്തിന് കര്‍ശന നിയന്ത്രണ മുണ്ടാകും. അത്യാവശ്യമുള്ള കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. പരമാവധി ഹോം ഡലവറിയായിരിക്കും ആ ദിവസങ്ങളിലുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ കഴിഞ്ഞ ആഴ്ച പോലെ അടച്ചിടല്‍ ഉണ്ടാകും. രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അന്തിമഘട്ടത്തില്‍ മാത്രമേ ലോക്ഡൗണ്‍ പ്രയോഗിക്കൂ. പച്ചക്കറി മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ ഇരട്ട മാസ്‌ക് ധരിക്കണം. സിനിമ-ടിവി ഷൂട്ടിങുകള്‍ നിര്‍ത്തിവയ്ക്കണം. വ്യക്തികള്‍ സ്വയം ലോക് ഡൗണിലേക്ക് പോകണം. അടുത്ത സമ്പര്‍ത്തില്‍ അല്ലാതെ തന്നെ രോഗം വ്യാപിക്കുന്നു എന്നാണ് രണ്ടാം തരംഗത്തിന്റെ പ്രത്യേകത. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം വീടുകളിലിരുന്നു ഫലം വീക്ഷിക്കണമെന്നും മുഖ്യമന്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it