- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുശ്മശാനത്തില്‍ എന്‍എസ്എസ്സിന് 20 സെന്റ് അനുവദിച്ച് പാലക്കാട് നഗരസഭ; 'ജാതി മതിലും' കെട്ടി നല്‍കും

പാലക്കാട്: മാട്ടുമന്ത പൊതുശ്മശാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 20 സെന്റ് സ്ഥലം അനുവദിച്ച് നഗരസഭ. സൊസൈറ്റിയുടെ വലിയപാടം കരയോഗത്തിനാണ് ഈ ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 15നാണ് സംസ്‌കാരക്രിയ ചെയ്യാന്‍ 10 സെന്റ് സ്ഥലം ചോദിച്ച് കരയോഗം അപേക്ഷ നല്‍കിയത്. നേരത്തേ ശ്മശാനത്തില്‍ ബ്രാഹ്മണര്‍ക്ക് സംസ്‌കാരക്രിയ ചെയ്യാന്‍ പ്രത്യേക സ്ഥലം ഉപയോഗിച്ചിരുന്നു. ഇക്കാര്യവും എന്‍എസ്എസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സ്ഥലം കിട്ടിയ എന്‍എസ്എസുകാര്‍ കഴിഞ്ഞ ദിവസം അവിടെ മതില്‍ കെട്ടി വേര്‍തിരിക്കാന്‍ ശ്രമിച്ചു. ഇത് വിവാദമായതോടെ നഗരസഭ എതിര്‍ത്തു. മതില്‍ നഗരസഭ തന്നെ കെട്ടിനല്‍കുമെന്നാണ് തീരുമാനം.
വിവിധ ജാതിമതവിഭാഗങ്ങള്‍ക്ക് പൊതുശ്മശാനത്തില്‍ അതിരുകള്‍ നിശ്ചയിച്ച് നല്‍കുന്നതിനെതിരെ പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊതുശ്മശാനത്തില്‍ അതിര് നിശ്ചയിച്ച് നല്‍കുന്നത് വിപരീതഫലം ചെയ്യുമെന്ന് പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത പറഞ്ഞു. ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചുപോക്കിന് അത് കാരണമാകും. തീരുമാനം നഗരസഭ പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 2:47 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
15 Jun 2025 1:33 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 1:18 PM GMT