ഈ മല്‍സ്യത്തെ സ്വന്തമാക്കാന്‍ വ്യാപാരി ചെലവിട്ടത് 21 കോടി രൂപയോളം
അതീവ രുചികരമായ ബ്ലൂഫിന്‍ ട്യൂണയെന്ന മല്‍സ്യത്തിന് 31 ലക്ഷം ഡോളര്‍ (21 കോടി രൂപ) നല്‍കിയാണ് ഹോട്ടല്‍ വ്യാപാരിയായ കിയോഷ് കിമുറ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
BY SRF6 Jan 2019 8:59 AM GMT
X
SRF6 Jan 2019 8:59 AM GMT
ലോകമെങ്ങുമുള്ള മനുഷ്യരുടെ തീന്‍മേശയിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് മല്‍സ്യം. പലപ്പോഴും വന്‍ വില കൊടുത്തും നാം ഇഷ്ട മല്‍സ്യം നമ്മുടെ തീന്‍മേശയില്‍ എത്തിക്കാറുണ്ട്. എന്നാല്‍, റെക്കോര്‍ഡ് വില നല്‍കി ഹോട്ടല്‍ വ്യാപാരി ഒരു മല്‍സ്യത്തെ സ്വന്തമാക്കിയതാണ് വാര്‍ത്താലോകം ഇപ്പോള്‍ ആഘോഷിക്കുന്നത്. അതീവ രുചികരമായ ബ്ലൂഫിന്‍ ട്യൂണയെന്ന മല്‍സ്യത്തിന് 31 ലക്ഷം ഡോളര്‍ (21 കോടി രൂപ) നല്‍കിയാണ് ഹോട്ടല്‍ വ്യാപാരിയായ കിയോഷ് കിമുറ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
278 കിലോ തൂക്കമുള്ള ബ്ലൂഫിന്‍ ട്യൂണയെ ലേലത്തിലൂടെയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് ഹോട്ടല്‍ വ്യാപാരിയായ കിമുറ റിക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്. ഒരു കിലോയ്ക്ക് ഏകദേശം 7.93 ലക്ഷം രൂപയാണ് ഈ ബ്ലൂഫിന്‍ ട്യൂണയക്ക് വേണ്ടി കിമുറ ചെലവിട്ടത്. പ്രദര്‍ശനത്തിന് വച്ച ബ്ലൂഫിന്‍ ട്യൂണയെ കാണാന്‍ നിരവധി പേരാണ് എത്തിയത്. 'ട്യൂണ രാജാവ്' എന്നാണു കിമുറ സ്വയം ഇതിനെ വിശേഷിപ്പിക്കുന്നത്.
2013ലെ ബ്ലൂഫിന്‍ ട്യൂണയുടെ റിക്കോഡാണ് കിമുറ പുതുവര്‍ഷത്തില്‍ തകര്‍ത്തത്. ട്യൂണയുടെ രുചിയാണ് മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് പിന്നിലുള്ള കാരണം. ജപ്പാന്‍കാരുടെ പ്രിയപ്പെട്ട മത്സ്യമാണ് ട്യൂണ. സുഷി വിഭവങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ട്യൂണ.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT