Latest News

വര്‍ഗീയ വിഭജനത്തിനെതിരേ മാനന്തവാടിയില്‍ കൂറ്റന്‍ ബഹുജന റാലി

മത, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.

വര്‍ഗീയ വിഭജനത്തിനെതിരേ മാനന്തവാടിയില്‍ കൂറ്റന്‍ ബഹുജന റാലി
X

മാനന്തവാടി: മാനന്തവാടിയെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യന്‍ ജനതയെ രണ്ടായി തിരിക്കുന്ന നിയമത്തിനെതിരേയുള്ള പ്രതിഷേധ പ്രകടനം. മത, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ മനുഷ്യനെയും ഇന്ത്യയേയുമാണ് സ്‌നേഹിക്കുന്നതെന്നും, ഇന്ത്യയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുമുള്ള പ്രതിജ്ഞയോടെയാണ് പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

താലുക്ക് ഭരണഘടന സംരക്ഷണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. മാനന്തവാടി ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റ്, മാനന്തവാടി ടൗണ്‍, ബ്ലോക്ക് ഓഫീസ് റോഡ് വഴിമാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെയും കൊടി കളില്ലാതെ ദേശീയപതാക മാത്രം ഉയര്‍ത്തി പിടിച്ച് കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എഴുതി തയ്യാറാക്കി നല്‍കിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. പൗരത്വ ബില്ലിന്നെ തിരെയുള്ള പൊതുസമ്മേളനം എം.എല്‍ എ ഒ ആര്‍ കേളു ഉല്‍ഘാടനം ചെയ്തു. ഇ ജെ ബാബു സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് പ്രഫസര്‍ ശ്രീജിത്ത് ശിവരാമന്‍, മുഖ്യ പ്രഭാഷണം നടത്തി മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, വൈസ് ചെയര്‍മാന്‍ ശോഭരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഗീത ബാബു, വൈസ് പ്രസിഡന്റ് കെ ജെ പൈലി, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഉഷവിജയന്‍, അഡ്വ. എന്‍ കെ വര്‍ഗ്ഗീസ്, കെ എം വര്‍ക്കി മാസ്റ്റര്‍, പി നിസാര്‍, എം ജി ബിജു, എം പി അനില്‍ മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, കെ ഉസ്മാന്‍, ജലീല്‍ ഫൈസി, ജമാല്‍ സഅദി, മുഹമ്മദ് സഖാഫി, കടവത്ത് മുഹമ്മദ്, ജോണി മറ്റത്തിലാനി, എന്‍ എം ആന്റണി, അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, കെ കെ സി മൈമൂന, ശാരദസജീവന്‍, പ്രീത രാമന്‍, ഖമര്‍ ലൈല, ജേക്കബ് സെബാസ്റ്റ്യന്‍, കൊച്ചിഹമീദ്, കബീര്‍ മാനന്തവാടി, ഹക്കീം തവക്കല്‍ കാട്ടിക്കുളം, സി. കുഞ്ഞബ്ദുല്ല, പി ടി ബിജു, കെ സജീവന്‍, സി പി മുഹമ്മദാലി, എ കെ റെയ്ഷാദ്, ജോണ്‍സണ്‍, ജില്‍സണ്‍ തൂപ്പുംകര,കേളോത്ത് അബ്ദുല്ല, പി വി എസ് മൂസ സംസാരിച്ചു.

Next Story

RELATED STORIES

Share it