Latest News

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു
X

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്. നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിനു കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപോര്‍ട്ട്. രാവിലെ 6.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാല്‍ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ല. പാര്‍ക്കിങ് ഷെഡ്ഡിനുള്ളില്‍ തീ ആളിപ്പടര്‍ന്ന അവസ്ഥയിലാണ്. സമീപത്തെ മരത്തിലേക്ക് വരെ തീ പടര്‍ന്നു. തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചേക്കും. തീ ഇത്രയും വലിയതോതില്‍ പടര്‍ന്നതിന് കാരണം റെയില്‍വേ പാര്‍ക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കില്‍ തീ പിടിച്ചത്. ആ സമയത്ത് പാര്‍ക്കിങ്ങില്‍ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉണ്ടായിരുന്നെങ്കില്‍ തീപിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാല്‍ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി തീ അണച്ചത്. മൂന്ന് യൂനിറ്റ് അഗ്‌നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Next Story

RELATED STORIES

Share it