Latest News

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വന്‍ മേഘവിസ്‌ഫോടനം;12 മരണം(വിഡിയോ)

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വന്‍ മേഘവിസ്‌ഫോടനം;12 മരണം(വിഡിയോ)
X

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍് വന്‍ മേഘവിസ്‌ഫോടനം. ദുരന്തത്തില്‍ 12 പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ഥാടകരടക്കം പ്രദേശത്ത് കുടുങ്ങിക്കിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ജമ്മുകള്മീരിലെ മറ്റിടങ്ങളിലും മേഘവിസ്‌ഫോടനം ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെ കിഷ്ത്വാറിലേക്ക് അയച്ചു.

സംഭവത്തില്‍ 'സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം' എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പറഞ്ഞു, ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്‍ജി ജമ്മു കശ്മീര്‍ സിവില്‍, പോലീസ്, ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it