ജാര്‍ഖണ്ഡില്‍ മോഷണമാരോപിച്ച് ആള്‍ക്കൂട്ടക്കൊല; കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്നും ആരോപണം

റാഞ്ചി: ജാര്‍ഖണ്ഡിലെ അംഗാറയില്‍ ബൈക്ക് മോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. അന്‍ഗാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ തന്നെയാണ് അംഗാറ പോലിസ് സ്‌റ്റേഷന്‍. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നയാളെ തിരിച്ചറിഞ്ഞു. അതേസമയം കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പ്രദേശവാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
പോലിസ് പറയുന്നതനുസരിച്ച് പ്രദേശവാസികളുടെ മര്‍ദ്ദനത്തിനിരയായി മരിച്ചത് മുബാറക് ഖാന്‍(27) എന്നയാളാണ്. മുബാറക് സിര്‍ക്കാ ഗ്രാമത്തിലെ ഒരു പള്‍സര്‍ ബൈക്കിന്റെ ടയറും വീലും ബാറ്ററിയും മോഷ്ടിക്കാനെത്തിയതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പതിനേഴ് പേര്‍ക്കെതിരേ പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഏഴ് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
മഹേഷ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മുബാറക്കിനെ മോഷണശ്രമത്തിനിടയിലാണ് പിടികൂടിയതെന്ന് പോലിസും പറയുന്നു. മര്‍ദ്ദനമേറ്റ മുബാറക്ക് സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന് പോലിസ് ഇന്‍ചാര്‍ജ് ബ്രജേഷ് കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിനു പിന്നില്‍ മോഷണമല്ലെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കലായിരുന്നു ലക്ഷ്യമെന്നും റിപോര്‍ട്ടുണ്ട്. മുബാറക്കിലെ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.
മുബാറക്ക് ഒരു ഡ്രൈവറാണ്. അയാളെ വിളിച്ചുവരുത്തി ബൈക്ക് മോഷണമാരോപിച്ച് മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു- പ്രദേശവാസിയായ സക്കിര്‍ ഖാന്‍ പറഞ്ഞു.
ബാറ്ററി ബൈക്കിന്റെ സമീപത്തുനിന്ന് കണ്ടെത്തി. ടയറുകള്‍ മാറ്റുന്നതിനുള്ള ജാക്കും ലഭിച്ചിട്ടുണ്ട്. വീലുകള്‍ മോഷ്ടിക്കാനാണെങ്കില്‍ ജാക്കിയുടെ ആവശ്യമെന്താണെന്നാണ് സക്കിര്‍ സംശയം പ്രകടിപ്പിച്ചു. ഉദ്ദേശ്യത്തോടെ നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
മാര്‍ച്ച് 8ാം തിയ്യതിയും ഒരാളെ ജനക്കൂട്ടം ഇതേ ആരോപണമുന്നയിച്ച് കൊലപ്പെടുത്തിയിരുന്നു. 40 കൂലിത്തൊഴിലാളികള്‍ ഇതേ രീതിയില്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
RELATED STORIES
ചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ് സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില് അന്തിമവാദം
10 Aug 2022 1:54 AM GMT