Latest News

അമേരിക്കയിലെ ലൂസിയാനയില്‍ വെടിവയ്പ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

അക്രമിയെ വധിച്ച് പോലിസ്

അമേരിക്കയിലെ ലൂസിയാനയില്‍ വെടിവയ്പ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
X

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവയ്പ്പ്. എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. അക്രമിയെ പോലിസ് വെടിവെച്ച് വീഴ്ത്തി. ഒരു വയസുമുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ തര്‍ക്കത്തിനിടയിലാണ് അക്രമി വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ ഏഴുപേരും അക്രമിയുടെ കുട്ടികളാണ്. രണ്ട് സ്ത്രീകള്‍ക്കും വെടിയേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് വെടിയേറ്റത്.

31കാരനാണ് ആക്രമണം നടത്തിയത്. അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്ക് നേരെ പോലിസ് വെടിയുതിര്‍ത്തുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. മുന്‍ അമേരിക്കന്‍ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it