Latest News

മാരുതി സുസുക്കി 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനുമായി വിപണിയിലേക്ക്

മാരുതി സുസുക്കി 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനുമായി വിപണിയിലേക്ക്
X

തിരുവനന്തപുരം: കാര്‍ വിപണിയില്‍ കൂടുതല്‍ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ മാരുതി സുസുക്കി പുതിയ തലമുറ എന്‍ജിനുകളുമായി രംഗത്തെത്തുന്നു. ആന്തരിക ജ്വലന എന്‍ജിന്‍ (ഐസിഇ) അടിസ്ഥാനമാക്കിയുള്ള 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2025 സെപ്റ്റംബര്‍ 9നു നടന്ന ടെക്‌നോളജി സ്ട്രാറ്റജി മീറ്റിങ്ങിലാണ് പ്രഖ്യാപനം നടന്നത്.

കമ്പനിയുടെ ദീര്‍ഘകാല എഞ്ചിന്‍ പദ്ധതിയില്‍ ബയോഇഥനോള്‍ അനുയോജ്യമായ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനുകള്‍ക്കും, 85% വരെ എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫഌ്‌സ്ഫ്യൂവല്‍ വാഹനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2030ഓടെ 1.5 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ എന്‍ജിനുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത എന്‍ജിനുകളും, 48v സൂപ്പര്‍ എനെചാര്‍ജ് ഹൈബ്രിഡ് സിസ്റ്റവും കമ്പനി പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. 2030ഓടെ പ്ലഗ്ഇന്‍ ഹൈബ്രിഡ് ഉള്‍പ്പെടുന്ന നിരവധി മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

കമ്പനിയുടെ ആദ്യ ലീന്‍ബാറ്ററി ഇലക്ട്രിക് കാര്‍ ഇവിറ്റാര ഈ വര്‍ഷം തന്നെ വിദേശ വിപണിയില്‍ എത്തും. കൂടാതെ ടൊയോട്ടയുമായി ചേര്‍ന്ന് കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങളും അവതരിപ്പിക്കും. നിലവില്‍ മാരുതി ഫ്രോങ്‌സില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ എന്‍ജിനും, സ്വിഫ്റ്റ് സ്‌പോര്‍ട്‌സില്‍ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ എന്‍ജിനുമാണ് ലഭ്യമായിരിക്കുന്നത്. ഫ്രോങ്‌സിന്റെ ടര്‍ബോ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 147 എന്‍എം ടോര്‍ക്കും നല്‍കും. 5സ്പീഡ് മാനുവല്‍, 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇതിനുണ്ട്. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനുമായി വിപണിയിലെത്തുന്ന ഹ്യുണ്ടായ് ക്രെറ്റ, വെര്‍ന, കിയ സെല്‍ത്തൊസ്, കാരന്‍സ് എന്നീ മോഡലുകളാകും മാരുതിയുടെ പ്രധാന എതിരാളികള്‍.



Next Story

RELATED STORIES

Share it