Latest News

പടിഞ്ഞാറേത്തറയിലേത് വ്യാജ ഏറ്റുമുട്ടല്‍: സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

പടിഞ്ഞാറേത്തറയിലേത് വ്യാജ ഏറ്റുമുട്ടല്‍: സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറയില്‍ നടന്നതായി പോലിസ് പറയുന്ന ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സര്‍ക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പോലിസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്.

രണ്ട് സ്ത്രീകളടക്കം ഏഴ്‌പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലും കൂടി കൊലപ്പെടുത്തിയത്. നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാര്‍ രീതിയിലാണ് കേരളാ പോലീസ് പിണറായി വിജന്റെ കാലത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it