Latest News

മന്‍സുഖ് ഹിരന്റെ മരണം: സച്ചിന്‍ വാസെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് എന്‍ഐഎ

മന്‍സുഖ് ഹിരന്റെ മരണം: സച്ചിന്‍ വാസെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് എന്‍ഐഎ
X

മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ മുംബൈ പോലിസ് ക്രൈംബ്രാഞ്ച് ഓഫിസര്‍ സച്ചിന്‍ വാസെ തെളിവു നശിപ്പിച്ചുവെന്ന് എന്‍ഐഎ ആരോപിച്ചു. കൂടുതല്‍ അന്വേഷണത്തിനു വേണ്ടി കഴിഞ്ഞ ദിവസമാണ് എന്‍ഐഎ സച്ചിന്‍ വാസയെ കസ്റ്റഡിയില്‍ വാങ്ങിയത്.

മരണവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പുഴയിലൊഴുക്കിയെന്ന വാസെയുടെ മൊഴിയെത്തുടര്‍ന്ന് എന്‍ഐഎ സംഘം തെളിവുകള്‍ എറിഞ്ഞുകളഞ്ഞുവെന്ന് കരുതുന്ന മിത്തി നദിയില്‍ തിരല്‍ നടത്തി. മുങ്ങല്‍ വിദഗ്ധര്‍ നദിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സിപിയുവും രണ്ട് നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി. ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകളാണ് കണ്ടെത്തിയത്.

ഏപ്രില്‍ മൂന്നുവരെയാണ് സച്ചിന്‍ വാസെയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്.

ഫെബ്രുവരി 25ാം തിയ്യതി അംബാനിയുടെ വീടിനു സമീപത്തുനിന്ന് ഒരു എസ്‌യുവിയില്‍ സ്‌ഫോടകവസ്തുക്കള്‍കണ്ട കേസിലാണ് മുംബൈ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ പോലിസ് അറസ്റ്റ് ചെയ്തത്. കാറിന്റെ ഉടമയായിരുന്ന മന്‍സുഖ് ഹിരന്റെ മൃതദേഹം മാര്‍ച്ച് 5ന് കണ്ടെടുത്തു. വാസെയുടെ പേര് കേസില്‍ ഉള്‍പ്പെട്ട ആദ്യ ഘട്ടത്തില്‍ത്തന്നെ അദ്ദേഹത്തെ മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it