Latest News

മങ്കട ഗവ. കോളജ് കെട്ടിടോദ്ഘാടനം ഈ മാസം 27ന്

ഓണ്‍ലൈന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.

മങ്കട ഗവ. കോളജ് കെട്ടിടോദ്ഘാടനം ഈ മാസം 27ന്
X

പെരിന്തല്‍മണ്ണ: മങ്കട ഗവ. കോളജ് കെട്ടിടോദ്ഘാടനം ഈ മാസം 27ന് വൈകീട്ട് മൂന്നിന് പുന്നക്കാട്ടെ മങ്കട ഗവ. കോളജിന് നിര്‍മിച്ച കെട്ടിടത്തില്‍ നടക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 ഓളം പേരടങ്ങുന്ന ആളുകളേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. കെട്ടിട നിര്‍മാണം പൂര്‍ത്തിയായതോടെ പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ 2014-15 വര്‍ഷത്തെആസ്തി വികസ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം അനുവദിച്ചത്.

മങ്കട മണ്ഡലത്തില്‍ ഗവ ഉടമസ്ഥതയില്‍ ഒരു കോളജ് സ്ഥാപിക്കുകയെന്നത് മണ്ഡലത്തിലെയാളുകളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നു. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനും സാധാരണക്കാരുടെ മിടുക്കരായ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനും കോളജ് സ്ഥാപിക്കല്‍ നിര്‍ബന്ധമുള്ള കാര്യമായിരുന്നു.

ടി എ അഹമ്മദ് കബീര്‍ എംഎല്‍എ സര്‍ക്കാര്‍ മുമ്പാകെ ഈ ആവശ്യം ഉന്നയിക്കുകയും സര്‍ക്കാര്‍ ഇത് ന്യായമായ കാര്യമായി അംഗീകരിക്കുകയും ചെയ്തതോടെയാണ് മങ്കടക്കാരുടെ സ്വപ്‌നം പൂവണിഞ്ഞത്. ഏഴ് കോഴ്‌സുകളോട് കൂടി കോളജ് അനുവദിച്ചത് തന്നെ സംസ്ഥാന ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായി.

2013ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മങ്കടക്ക് സ്വന്തമായി ഒരു കോളജെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് ഏഴ് കോഴ്‌സുകളോട് കൂടിയാണ് കോളേജ് ആരംഭിച്ചത്. എം ടി സലീന ടീച്ചര്‍ പ്രസിഡന്റായിരുന്ന മൂര്‍ക്കനാട് പഞ്ചായത്ത് ഭരണ സമിതി സൗജന്യമായി പുന്നക്കാട്ട് അനുവദിച്ച 5 ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. 27.09.2013ന് വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മങ്കട കോളജ് ഉദ്ഘാടനം ചെയതത്

എംഎല്‍എയുടെ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയുമായ അഞ്ച് കോടി രൂപ ഉപയോഗിച്ച് കോളജിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടം 2015 സെപ്റ്റംബര്‍ ഏഴിന് തിങ്കളാഴ്ച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍മ്മാണോദ്ഘാടനവും നടത്തിയത്.

ജില്ലയില്‍ അനുവദിച്ച കോളജുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഏക കോളജും മങ്കട ഗവ. കോളജാണ് കൊളത്തൂര്‍ സ്‌റ്റേഷന്‍ പടിയിലെ ജവാഹിറുല്‍ ഉലൂം മദ്‌റസയില്‍ വാടക പോലും വാങ്ങിക്കാതെയാണ് കഴിഞ്ഞ ഏഴ് വര്‍ഷവും കോളജ് പ്രവര്‍ത്തിച്ചിരുന്നത്. മദ്‌റസ കെട്ടിടത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലാണ് കോളജ് ഓഫിസ് പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്.

കോളജ് യാഥാര്‍ഥ്യമായതോടെ മണ്ഡലത്തിലെ സാധാരണക്കാരുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായമാകും. വിദ്യാര്‍ഥികള്‍ക്ക് കോളജിലേക്ക് എത്തുന്നതിന് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും രണ്ട് ബസ്സുകളും വാങ്ങിച്ച് അനുവദിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ.കെ കെ റഹീന, പി ജെ വിനോദ്, ഹംസ തോടേങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

ഏഴ് കോഴ്‌സുകളാണ് കോളജിലുള്ളത്

-B.Com with computer Application

-B.Sc PSYCHOLOGY with statistics and human physiology

-BSc Mathematics with Statistics and computer Application

-BA English with Journalism and Public relations

B.A History with political science and international Relations and Organization

-BA Economics with Modern Indian History and Indian constitution and politics

BBA

Next Story

RELATED STORIES

Share it