Latest News

യുവ ഡോക്ടര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

യുവ ഡോക്ടര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് സി കെ ഫര്‍സീന(35) താമസസ്ഥലത്തു മരിച്ചനിലയില്‍. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ ഫര്‍സീനയെ മരിച്ചനിലയില്‍ കണ്ടത്. ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. വാട്ട്‌സാപ് സ്റ്റാറ്റസിലും അതുണ്ടായിരുന്നു. ഫര്‍സീന ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വളാഞ്ചേരി നടുക്കാവില്‍ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയാണ് ഫര്‍സീന.

Next Story

RELATED STORIES

Share it