Latest News

മഞ്ഞപ്പാറ വാഹിദ് നിര്യാതനായി

മഞ്ഞപ്പാറ വാഹിദ് നിര്യാതനായി
X

കൊല്ലം: രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന മഞ്ഞപ്പാറ വാഹിദ് നിര്യാതനായി. ജനതാ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ,എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗം, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി പദവും അലങ്കരിച്ചിരുന്നു.

പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് ട്രസ്റ്റി, തിരുവനന്തപുരം മുസ്‌ലിം എഡ്യൂക്കേഷനല്‍ അസോസിയേഷന്‍ ട്രസ്ടി പദവികള്‍ വഹിച്ചിരുന്നു. അഞ്ചല്‍ ,വിളക്കു പാറ മാതാവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ , ആയുര്‍ ,മഞ്ഞപ്പാറ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ , മഞ്ഞപ്പാറ ബി.എഡ് സെന്റര്‍ എന്നിവയുടെ സ്ഥാപകനും മാനേജരും ബി.എഡ്. സെന്ററിന്റെ ചെയര്‍മാനുമാണ്. കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജര്‍സ് അസോസിയേഷന്റെ ആദ്യകാല നേതാവും ഭാരവാഹിയും ആയിരുന്നു .

ഖദീജാ മെമ്മോറിയല്‍ ഫൗണ്ടേഷന്‍, മഞ്ഞപ്പാറ വാഹിദ് ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും മഞ്ഞപ്പാറ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്. മഞ്ഞപ്പാറ മുസ്‌ലിം ജമാഅത്ത് അധ്യക്ഷനും കൊട്ടാരക്കര താലൂക്ക് മുസ്‌ലിം ജമാഅത്ത് യൂണിയന്‍ മുന്‍ പ്രസിഡന്റുമാണ്.

ഇന്ദിരാ ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് മില്ലേനിയം അവാര്‍ഡ്, രാഷ്ട്രീയ രത്‌ന അവാര്‍ഡ്, വക്കം മൗലവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ഖദീജാ ബീവി, മക്കള്‍: ബോബി , അക്ബര്‍ ഷാ , അരുണ്‍ ഷാ , അന്‍വര്‍ ഷാ.

മരുമക്കള്‍: ഡോ. ടി ജെ ഷൈന്‍ അഞ്ചല്‍ (പീഡിയാട്രീഷ്യന്‍, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി . റിയാദ്)

റ്റീന, നിഷ, ജാസ്മിന്‍.

Next Story

RELATED STORIES

Share it