Latest News

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന 36 കേന്ദ്ര മന്ത്രിമാരില്‍ കശ്മീരിലേക്ക് പോകുന്നത് 5 പേര്‍; കേന്ദ്ര മന്ത്രിമാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് മണി ശങ്കര്‍ അയ്യര്‍

ജനുവരി 19 ന് തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെ കശ്മീര്‍ സന്ദര്‍ശനം 24 വരെ നീണ്ടു നില്‍ക്കും.

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന 36 കേന്ദ്ര മന്ത്രിമാരില്‍ കശ്മീരിലേക്ക് പോകുന്നത് 5 പേര്‍; കേന്ദ്ര മന്ത്രിമാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് മണി ശങ്കര്‍ അയ്യര്‍
X

മലപ്പുറം: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര മന്ത്രിമാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കശ്മീര്‍ സന്ദര്‍ശിച്ച 36 കേന്ദ്ര മന്ത്രിമാരില്‍ ഭീരുക്കളായ 31 പേര്‍ യാത്ര ജമ്മുവില്‍ വച്ച് മതിയാക്കും. ബാക്കി 5 പേര്‍ മാത്രമാണ് കശ്മീരിലെത്തുകയെന്ന് മണി ശങ്കര്‍ അയ്യര്‍ ആരോപിച്ചു. മലപ്പുറത്തെ പൗരാവലി പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അവര്‍ 36 പേരെ അയക്കുന്നുണ്ട്. ഭീരുക്കള്‍ 31 പേര്‍ ജമ്മുവില്‍ വച്ച് യാത്ര മതിയാക്കും. ബാക്കി അഞ്ച് പേര്‍ മാത്രമാണ് കശ്മീരിലെത്തുക'- അദ്ദേഹം ആരോപിച്ചു.

ജനുവരി 18 ന് തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെ കശ്മീര്‍ സന്ദര്‍ശനം 25 വരെ നീണ്ടു നില്‍ക്കും.

''അവര്‍ ആരെ കാണാനാണ് പോകുന്നത്? മുന്‍ മുഖ്യമന്ത്രിമാരെയാണോ? കാണേണ്ടവരൊക്കെ ജയിലിലാണ്. ഉമര്‍ അബ്ദുള്ള ജയിലിലാണ്. മെഹബൂബ മുഫ്തി ജയിലിലാണ്. ഫറൂഖ് അബ്ദുള്ള ജയിലിലാണ്. പിന്നെ ആരുമായി ചര്‍ച്ച നടത്താനായിരുന്നു അത്?-അദ്ദേഹം ചോദിച്ചു.

അനുച്ഛേദം 370 റദ്ദാക്കിയ ശേഷം താഴ്‌വരയില്‍ നിലവില്‍ വന്ന നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും കേന്ദ്ര പദ്ധതികളെ കുറിച്ച് സംസ്ഥാനത്തെ ജനങ്ങളോട് വിശദീകരിക്കാനുമാണ് കേന്ദ്ര സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it