സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി. കാപ്പന്‍; യുഡിഎഫിലേക്ക് വരാമെന്ന് എം എം ഹസന്‍

പാലാ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ എന്‍സിപിയോട് എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ. പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് എന്‍സിപിയെ തഴഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.തിഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിരുന്നില്ല. ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി. പ്രതിഷേധം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കും.
സീറ്റ് വിഭജനത്തിലെ പ്രതിഷേധം മാണി സി കാപ്പന്‍ അറിയിച്ചതിനു തൊട്ടുപിറകെ അദ്ദേഹത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച് കണ്‍വീനര്‍ എം.എം ഹസന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. എല്‍.ഡി.എഫില്‍ കൂടുതല്‍ അസംതൃപ്ത എം.എല്‍.എമാരുണ്ട്. മാണി സി. കാപ്പന്‍ സഹകരിക്കാന്‍ തയാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.
RELATED STORIES
നികുതി വെട്ടിപ്പ്: മഹാരാഷ്ട്രയിലെ വ്യവസായ സ്ഥാപനങ്ങളില്‍ വ്യാപക...
11 Aug 2022 5:18 AM GMTസ്കൂളിലേക്ക് പോകവെ ദേഹത്തേക്ക് തെങ്ങ് വീണു; നാല് കുട്ടികള്‍ക്ക്...
11 Aug 2022 5:00 AM GMTകെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം...
11 Aug 2022 4:42 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT