Latest News

മാനവീയം വീഥിയില്‍ വര്‍ണം വാരിവിതറി സര്‍സാസ്

കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പും സര്‍സാസ് (save a rupee spread a smile) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഇന്ന് തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.

മാനവീയം വീഥിയില്‍ വര്‍ണം വാരിവിതറി സര്‍സാസ്
X
തിരുവനന്തപുരം: മാനവീയം വീഥിയുടെ തെരുവോരങ്ങളില്‍ വര്‍ണം വാരിവിതറി സര്‍സാസ്. 'ഒരു കുട്ടിയുടെ ആവശ്യം എന്ത്?' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനയില്‍ പ്രായഭേദമന്യേ നിര്‍വധിപേരാണ് നിറക്കൂട്ട് ചാലിച്ചത്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പും സര്‍സാസ് (save a rupee spread a smile) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഇന്ന് തെരുവോര ചിത്രരചന സംഘടിപ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ഫണ്ട് (ബാലനിധി) സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഫൈനസ്ട്ര ട്രിവാന്‍ഡ്രണ്‍-2019 ന്റെ ഭാഗമായായാണ് പരിപാടി.

രാവിലെ 10ന് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച പരിപാടി വര്‍ണങ്ങളുടെ ഉല്‍സവം തന്നെയായിരുന്നു. സര്‍സാസ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന ചാരിറ്റബിള്‍ സംഘടനയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സംഘടന സേവനം നല്‍കുന്നു. എല്ലാവര്‍ഷവും ഒരു സാമൂഹിക പ്രശ്‌നത്തിനു വേണ്ടിയുള്ള ബോധവല്‍കരണത്തിന്റെയും അതിന്റെ ഇരകളായി കഴിയുന്നവരെ സഹായിക്കാനുള്ള ധനം ശേഖരിക്കുന്നതിന്റെയും ഭാഗമായി ട്രിവാന്‍ഡ്രം റണ്‍ എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കാറുണ്ട്.

Next Story

RELATED STORIES

Share it